തൃശൂർ: റഷ്യൻ ആർമിയിൽ എത്തിപ്പെട്ട മലയാളിയുടെ മരണവുമായി ബന്ധപെട്ട അന്വേഷണത്തിൽ റഷ്യൻ കൂലിപട്ടാളത്തിലേക്ക് ജോബ് റിക്രൂട്ട്മെൻറ് എന്ന പേരിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. 1). സിബി (26) പാടത്ത് വീട്, വേലൂർ വെങ്ങിലശ്ശേരി ദേശം, വേലൂർ വില്ലേജ്, തൃശ്ശൂർ ജില്ല, 2). സന്ദീപ് തോമസ് (40) മഞ്ഞളി വീട്, മേക്കാട് ദേശം, കരിയാട് വില്ലേജ്, എറണാകുളം ജില്ല, 3). സുമേഷ്.സി.ആന്റണി (41) ചക്കാലക്കൽ വീട്, പാലക്കൽ ദേശം, പാലിശ്ശേരി വില്ലേജ്, തൃശ്ശൂർ ജില്ല എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ.എം.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, സഗുൺ, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. റഷ്യയിലെ മോസ്കോയിൽ ഇലക്ട്രീഷ്യൻ ജോലി ഒഴിവുണ്ടെന്നും, കൂടുതൽ ശമ്പളം ലഭിക്കുമെന്നും നല്ല ജോലി ആണെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ജെയിൻ കുര്യൻ, ബിനിൽ, ബാബു എന്നിവരിൽ നിന്നും പണം വാങ്ങുകയുമായിരുന്നു. തുടർന്ന് ജോലി നൽകാതെ റഷ്യയുടെ മിലിറ്ററി ക്യാമ്പിൽ എത്തിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിലേക്കുള്ള പട്ടാളത്തിലേക്ക് മനുഷ്യകടത്ത് നടത്തുകയായിരുന്നു പ്രതികൾ ചെയ്തത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യയുടേയും, പരിക്കേറ്റ് റഷ്യയിൽ ചികിത്സയിൽ തുടരുന്ന ജെയിൻ കുര്യന്റെ പിതാവിന്റെയും പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]