ഭോപ്പാൽ: വളരെ ബുദ്ധിയുള്ള ഒരു മൃഗമാണ് നായയെന്ന് നമുക്ക് അറിയാം. നിരവധി നായകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു നായയുടെ പ്രതികാര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തന്നെ ഉപദ്രവിച്ചവരെ ഓർത്ത് വച്ച് പ്രതികാരം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം നടന്നത്. തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ലാദ് സിംഗ് ഘോഷിയ്ക്കാണ് നായയിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ജനുവരി 17ന് ഇയാൾ കുടുംബസമേതം ഒരു വിവാഹത്തിന് പുറപ്പെട്ടിരുന്നു. വീട്ടിൽ നിന്ന് കുറച്ച് മുന്നിലേക്ക് പോയപ്പോൾ റോഡിന്റെ വശത്തിരുന്ന നായയെ അറിയാതെ ഇടിച്ചു. കാറിന്റെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ നായയ്ക്ക് പ്രത്യേകിച്ച് മുറിവുകൾ ഒന്നും കണ്ടില്ല. അതിനാൽ പ്രഹ്ലാദ് കാറെടുത്ത് അവിടെ നിന്ന് പോയി.
നായ കാറിന് പിന്നാലെ കുരച്ച് കുറച്ചു ദൂരം ഓടിയെങ്കിലും പിന്നെ കാണാതായി. അടുത്ത ദിവസം ഒരു മണിക്കാണ് പ്രഹ്ലാദും കുടുംബവും തിരിച്ചെത്തിയത്. പ്രഹ്ലാദും കുടുംബവും വീട്ടിൽ കയറിയ വിശ്രമിച്ച സമയത്ത് നായ തന്നെ ഉപദ്രവിച്ച കാറിനെ ആക്രമിക്കുകയായിരുന്നു. കാറിൽ നഖം ഉപയോഗിച്ച് പോറലുകൾ സൃഷ്ടിക്കുകയും ചെയ്തു. അടുത്ത ദിവസം സിസിടിവി കണ്ടപ്പോഴാണ് നായയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് മനസിലായത്. സിസിടിവി ദൃശ്യങ്ങൾ യുവാവിനെയും കുടുംബത്തെയും ശരിക്കും ഞെട്ടിച്ചുവെന്ന് തന്നെ പറയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]