തിരുവനന്തപുരം: നരക വേദന അനുഭനിച്ചാണ് ജീവിതത്തിലെ അവസാന 11 ദിവസവും ഷാരോൺ ആശുപത്രിക്കിടക്കയിൽ കഴിഞ്ഞത്. ഗ്രീഷ്മ നൽകിയ കൊടുംവിഷമായ പാരക്വാറ്റ് എന്ന കളനാശിനി ഷാരോണിന്റെ ആന്തരികാവയവങ്ങളെയെല്ലാം തകർത്തിരുന്നു. കുടൽ അടക്കം അഴുകി പോയിരുന്നു. 11 ദിവസം ഒരുതുള്ളി വെള്ളമിറക്കാനാകാതെ മരണത്തോടു മല്ലിട്ടു. ലൈംഗികാവയവത്തിൽ വരെ കഠിന വേദനയായിരുന്നു എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അവസാനനിമിഷമായപ്പോഴേക്കും ഷാരോൺ തന്റെ പപ്പയായ ജയരാജിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. കേസിലെ 92ാം സാക്ഷിയായിരുന്നു ജയരാജ്. ഇനി മരണത്തിന് കീഴടങ്ങിയേ തീരൂ എന്ന് ആ 22കാരൻ അപ്പോഴേക്കും മനസിലാക്കിയിരുന്നു. കാരണം, ശ്വാസകോശം ചുരുങ്ങി ഓക്സിജൻ കയറാത്ത അവസ്ഥയിലായിരുന്നു ഷാരോൺ. എല്ലാം മറച്ചുവച്ചതിലും, തെറ്റുപറ്റി പോയതിലുമായിരുന്നു സ്വന്തം പപ്പയോട് ഷാരോൺ മാപ്പ് ചോദിച്ചത്.
ഷാരോണിനെ വേദനയനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള ‘സ്ലോ പോയീസണിംഗ്’ തന്നെയാണ് ഗ്രീഷ്മ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ചുണ്ട് മുതൽ മലദ്വാരം വരെ വെന്തുരുകി. കറുത്ത നിറത്തിലാണ് മലം പൊയ്ക്കൊണ്ടിരുന്നത്. രക്തം തുപ്പികൊണ്ടേയിരുന്നു. ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നുകൊണ്ടിരുന്നു. ശരിക്കും പൈശാചികം തന്നെയായിരുന്നു കൊലപാതകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റകൃത്യം ചെയ്ത അന്നുമുതൽ പിടിക്കപ്പെടുംവരെ, തെളിവുകൾ താൻ തന്നെ ചുമന്നുനടക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ അറിഞ്ഞില്ല. 48 സാഹചര്യ തെളിവുകളുണ്ടായിരുന്നു. ഷാരോൺ വല്ലാത്ത പ്രണയത്തിന് അടിമയായിരുന്നു. ഗ്രീഷ്മയെ ‘വാവ’ എന്നാണ് വിളിച്ചിരുന്നത്. അത്രയ്ക്കുണ്ടായിരുന്നു അയാൾക്ക് ഗ്രീഷ്മയോടുള്ള ഇഷ്ടം. പക്ഷേ ഗ്രീഷ്മയ്ക്കാകട്ടെ ചെകുത്താന്റെ മനസും.