വാഷിംഗ്ടൺ: ക്രിമിനൽ കേസുകളും വധശ്രമങ്ങളും അതിജീവിച്ച് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഊജ്ജ്വല തിരിച്ചുവരവ് നടത്തി ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ. ഇനി നാല് വർഷം യു.എസിൽ കുടിയേറ്റം മുതൽ സാമ്പത്തിക കാര്യത്തിൽ വരെ അടിമുടി ‘ട്രംപിസം” പ്രകടമാകും.
യുക്രെയിൻ, ഗാസ അടക്കം ലോക വിഷയങ്ങളിലും ട്രംപിന്റെ ഇടപെടൽ ഉറപ്പ്. അമേരിക്കയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ യാത്രയിൽ വിശ്വസ്തനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഒപ്പമുണ്ട്. ലക്ഷ്യം കാണാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്ത ട്രംപിന്റെ ഓരോ നീക്കവും ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ കടുത്ത ശൈത്യത്തെ അവഗണിച്ച് പതിനായിരങ്ങളാണ് വാഷിംഗ്ടൺ ഡി.സിയിൽ ഒത്തുകൂടിയത്.
2021ൽ ജോ ബൈഡന് അധികാരം കൈമാറുന്ന ചടങ്ങുകളിൽ ട്രംപ് പങ്കെടുത്തില്ല. 150 വർഷത്തിനിടെ ആദ്യ സംഭവം. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ട്രംപ്, ബൈഡന്റെ സ്ഥാനാരോഹണ ദിവസം രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പോയിരുന്നു. എന്നാൽ ബൈഡനും ഭാര്യ ജില്ലും അധികാര കൈമാറ്റത്തിന്റെ ഭാഗമായത് ശ്രദ്ധേയമായി. ട്രംപിനും ഭാര്യ മെലാനിയയ്ക്കും ബൈഡൻ വൈറ്റ് ഹൗസിൽ ചായ സത്കാരം നടത്തിയിരുന്നു.
പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല. എന്നാൽ ട്രംപ് ഇത് തെറ്റിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അടക്കം ലോകനേതാക്കളെ ക്ഷണിച്ചു.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ കാപ്പിറ്റോൾ മുതൽ വൈറ്റ് ഹൗസ് വരെ പെൻസിൽവേനിയ അവന്യൂവിലൂടെ സൈനിക റെജിമെന്റുകൾ, ഫ്ലോട്ടുകൾ, സിവിലിയൻ ഗ്രൂപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന വമ്പൻ പ്രസിഡൻഷ്യൽ പരേഡ് നടക്കേണ്ടതായിരുന്നു. എന്നാൽ ശൈത്യക്കാറ്റ് പരിഗണിച്ച് 20,000 സീറ്റുള്ള ക്യാപിറ്റൽ വൺ അരീനയിലേക്ക് ചടങ്ങ് മാറ്റി.
അപൂർവ്വം
പ്രസിഡന്റായിരിക്കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ അടുത്ത ശ്രമത്തിൽ വിജയിച്ച് രണ്ടാം ടേം. 1893ൽ ഗ്രോവർ ക്ലീവ്ലാൻഡിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പ്രസിഡന്റ് ട്രംപാണ്.
ആദ്യം വാൻസ്
അമേരിക്കൻ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതുപ്രകാരം കാപ്പിറ്റോളിൽ വാൻസിന് സുപ്രീംകോടതി ജസ്റ്റിസ് ബ്രെറ്റ് കാവനോ സത്യവാചകം ചൊല്ലിക്കൊടുത്തു.
# ട്രംപിന്റെ ആദ്യ ദിനം
രാവിലെ വൈറ്റ് ഹൗസിന് സമീപം ലേഫയറ്റ് സ്ക്വയറിലെ സെന്റ് ജോൺസ് ചർച്ചിൽ പ്രാർത്ഥന
പിന്നാലെ വൈറ്റ് ഹൗസിൽ ബൈഡന്റെയും ഭാര്യ ജില്ലിന്റെയും ചായ സത്കാരം
സ്ഥാനാരോഹണത്തിന് കാപ്പിറ്റോളിലേക്ക്
കാപ്പിറ്റോൾ റോട്ടൻഡയിൽ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു
ശേഷം ട്രംപിന്റെ അഭിസംബോധന
ബൈഡനും കമലാ ഹാരിസിനും യാത്ര അയപ്പ്
കാപ്പിറ്റോളിലെ പ്രസിഡന്റ്സ് റൂമിലെത്തി അധികാര കൈമാറ്റ രേഖകളിൽ ഒപ്പിട്ടു
കോൺഗ്രസ് അംഗങ്ങളെയും അതിഥികളെയും ഉൾപ്പെടുത്തി വിരുന്ന്
കാപ്പിറ്റോളിന് പുറത്ത് സൈനിക റെജിമെന്റുകളുടെ പരിശോധന
ക്യാപിറ്റൽ വൺ അരീനയിൽ അഭിസംബോധന. തുടർന്ന് വൈറ്റ് ഹൗസിലേക്ക്
# കടുത്ത പ്രഖ്യാപനങ്ങൾ
യു.എസിന്റെ സുവർണ കാലഘട്ടം തുടങ്ങി
യു.എസിൽ ഇനി മുതൽ സ്ത്രീയും പുരുഷനും എന്നീ രണ്ട് ലിംഗഭേദങ്ങളേ
ഉള്ളൂ എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക നയം
അനധികൃത കുടിയേറ്റം ഇല്ലാതാക്കാൻ മെക്സിക്കൻ അതിർത്തിയിൽ
അടിയന്തരാവസ്ഥ. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും
മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കും
പനാമ കനാൽ യു.എസ് തിരിച്ചെടുക്കും. കനാൽ ചൈന അനധികൃതമായി നിയന്ത്രിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മയക്കുമരുന്ന് കാർട്ടലുകളെ ഭീകരസംഘടനകളാക്കി പ്രഖ്യാപിക്കും
യു.എസിന്റെ എണ്ണ ഉത്പാദനം ഉയർത്തും
യു.എസിന്റെ ബഹിരാകാശ യാത്രികർ ചൊവ്വയിലെത്തും
അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സെൻസർഷിപ്പുകൾ അവസാനിപ്പിക്കും