

ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധം ; ചെമ്മനാകരി സ്വദേശിയായ 47 കാരനെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
വൈക്കം: ചെമ്മനാകരി സ്വദേശിയായ 47 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് മത്തുങ്കൽ പള്ളിക്ക് സമീപം പരപ്പശേരിൽ വീട്ടിൽ ബിൻസ് പി. എൻ (40) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ചെമ്മനാകരി മണ്ടയ്ക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിന്റെ സമയത്ത് സ്റ്റേജിൽ കയറി തുള്ളി നാടൻപാട്ട് തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനെ കമ്മിറ്റി അംഗമായ 47 കാരൻ തടഞ്ഞിരുന്നു. ഇതിലുള്ള വിരോധം മൂലം ഇതിനുശേഷം ബിൻസ് അമ്പലകമ്മിറ്റി അംഗമായ 47 കാരനെ മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലില് ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്.എസ്, സിജി, പ്രമോദ്, വിജയപ്രസാദ്, സി.പി.ഓ ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]