
‘സ്വവര്‍ഗാനുരാഗം ലൈംഗിക വൈകൃതം’…,കാതലില്‍ ഇരയാക്കപ്പെട്ടത് ജ്യോതികയുടെ ഓമന’;ഫസല്‍ ഗഫൂര്‍
സ്വന്തം ലേഖിക
കോഴിക്കോട്: സ്വവർഗാനുരാഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ. സിനിമയിലെ ഭാര്യ കഥാപാത്രം അതിന്റെ ഇരയാണെന്നും ഗഫൂർ പറഞ്ഞു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ പ്രതികരണം. ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവല്ക്കരണത്തിൻറെ ഭാഗമായിട്ടാണെന്നും കാതല്‍ സിനിമയൊക്കെ വന്നതും ഇതുമൂലമാണെന്നും ഗഫൂർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘മൂന്ന് തിൻമകളാണ് നമ്മള് ഇപ്പോള്‍ അനുഭവിക്കുന്നത്. ആര്യവത്കരണം, അറബ് വത്കരണം, പാശ്ചാത്യവത്കരണം എന്നിവയാണത്. ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവല്ക്കരണത്തിൻറെ ഭാഗമായിട്ടല്ലേ.കാതല്‍ സിനിമയൊക്കെ ഇതിൻറെ ഭാഗമായിട്ടാണല്ലോ വന്നത്. കാതല്‍ സിനിമയില്‍ ഹോമോസെക്ഷ്വാലിറ്റിയെ അനുകൂലിച്ചാണ് അവർ പറയുന്നത്. അതിലെ ഭാര്യ ഭയങ്കരമായി കഷ്ടപ്പെടുന്നത് കാണിക്കുന്നുണ്ട്. 20 വർഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്.
കോടതിയില്‍ അവരോട് ദാമ്ബത്യത്തെ കുറിച്ച് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. എത്ര തവണയാണ് ബന്ധപ്പെട്ടത് എന്നാണ് ഇത്. നാല് തവണ മാത്രമാണ് എന്ന് അവർ പയുന്നണ്ട്. എന്തിന് ഇത് സഹിച്ചു എന്ന് ചോദിക്കുമ്ബോള്‍ കുട്ടി ഉണ്ടാകാൻ വേണ്ടിയാണെന്ന് പറയുന്നുണ്ട്. ആ ഭാര്യ അനുഭവിക്കുന്നതാണ് പറയുന്നത്.
ഇതൊക്കെ എങ്ങനെയാണ് പഠിച്ചുവരുന്നത്. പീഡോഫീലിക്സ് ആയിട്ടല്ലേ തുടങ്ങുന്നത്. കോളേജിലും സ്കൂളിലും ഒക്കെ അനുഭവമുണ്ടല്ലോ. മദ്രസകളില്‍ റിപ്പോർട്ട് ചെയ്യുന്ന ലൈംഗിക പീഡനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരെയല്ല, ആണ്‍കുട്ടികള്‍ക്കെതിരെയാണ്.
ഞാൻ ഒരു ന്യൂറോളജിസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗികവൈകൃതം മാത്രമാണ്. ഈ സ്വവർഗാനുരാഗം ശരിക്കും വരുന്നത് പീഡോഫീലിയയില്‍ (കുട്ടികളോടുള്ള ലൈംഗിക ആകർഷണം) നിന്നാണ്. സ്വവർഗാനുരാഗികള്‍ വിവാഹം കഴിഞ്ഞാല്‍ ബൈസെക്ഷ്വല്‍ ആകും.
പാശ്ചാത്യവല്‍ക്കരണം സ്ത്രീയെ ഒരു കച്ചവട ചരക്കാക്കിയിരിക്കുകയാണ്. പോണ്, മോഡലിങ് വ്യവസായങ്ങള്‍ അതിന് തെളിവാണ്. ചെക്കോസ്ലോവാക്യ, കിഴക്കൻ യൂറോപ്യൻ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം വ്യവസാത്തിനായി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്.
നഖാബ് എന്നത് ഒരിക്കലും ഒരു ചോയ്സ് അല്ല. നമ്മുടെ മുന്നിലിരിക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശം നമ്മുക്കുണ്ട്. തലയില്‍ തട്ടം ഇടുന്നത് സംസ്കാരത്തിൻരെ ഭാഗമാണ്, എല്ലായിടത്തും ഉള്ളതാണ് അത്.ഇന്ദിരാഗാന്ധിയും പ്രതിഭാ പട്ടേലുമൊക്കെ തലയില്‍ തട്ടമിട്ടുണ്ട്. താഴ്ന്ന ജാതിക്കാരല്ല, ഉയർന്ന ജാതിക്കാർ അവരുടെ അരിസ്റ്റോക്രസിയുടെ ഭാഗമാണ് അതൊക്കെ.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]