
ന്യൂദല്‍ഹി- അയോധ്യയിലെ പുതിയ രാമക്ഷേത്രത്തില്‍ നാളെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ദേശീയ സ്ഥാപനങ്ങളും അവധി പ്രഖ്യാപിക്കുന്ന തിരക്കിലാണ്. റിസര്‍വ് ബാങ്ക് അടക്കം നിരവധി സ്ഥാപനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നിരവധി സര്‍വകലാശാലകളും അവധി നല്കുന്നു. ശ്രദ്ധേയമായ കാര്യം ഇത്തവണയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാറിച്ചിന്തിക്കുന്നു എന്നതാണ്.
വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അവധി നല്‍കിയെങ്കിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാറി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും സംഘ് പരിവാറിന്റേയും അഭിലാഷങ്ങള്‍ക്ക് വഴങ്ങാന്‍ ഈ സംസ്ഥാനങ്ങള്‍ തയാറായിട്ടില്ല. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളൊന്നും പ്രാണപ്രതിഷ്ഠയെ ഒരു ഔദ്യോഗിക പരിപാടിയായി കാണാന്‍ തയാറായിട്ടില്ല.
ജമ്മു കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പൊതു അവധി പ്രഖ്യാപിക്കാന്‍ തയാറായിട്ടില്ല.
പല സ്ഥാപനങ്ങളും കാരണം പറയാതെയാണ് അവധി നല്‍കിയത് എന്നതാണ് രസകരമായ കാര്യം. ദല്‍ഹി സര്‍വകലാശാല നാളെ അവധി നല്കി പുറത്തിറക്കിയ സര്‍ക്കുലറില്‍ അവധിയാണെന്ന് മാത്രമേ പറയുന്നുള്ളു. കാരണം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പണ്ട് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന കാലത്ത് ഞായറാഴ്ച രാവിലെ രാജ്യം മുഴുവനും ടെലിവിഷന്‍ മുന്നിലെത്തുമായിരുന്നു. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അത്തരമൊരു അവസ്ഥ വീണ്ടും സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.