
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു. (hundi collection at Guruvayur temple has reached Rs6 crore)
13 കിലോ 340ഗ്രാം വെള്ളിയാണ് ജനുവരി മാസത്തില്‍ ഇതുവരെ ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 45 കറന്‍സികളും നിരോധിച്ച ആയിരം രൂപയുടെ 40കറന്‍സിയും അഞ്ഞൂറിന്റെ 153 കറന്‍സിയും ലഭിച്ചു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
Read Also :
ഇ- ഭണ്ഡാര വരവായി 2.07 ലക്ഷം രൂപയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.
Story Highlights: hundi collection at Guruvayur temple has reached Rs6 crore
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]