
നടൻ മമ്മൂട്ടിയെ കുറിച്ച് നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ദേവൻ. മനുഷ്യൻ എന്ന മമ്മൂട്ടി എന്ന തലക്കെട്ടോടെയാണ് ദേവന്റെ കുറിപ്പ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് എത്തിയ മമ്മൂട്ടിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് കൊണ്ടാണ് ദേവൻ എത്തിയത്. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നുവെന്ന് ദേവൻ പറഞ്ഞു.
“മനുഷ്യൻ എന്ന മമ്മൂട്ടി.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു”, എന്നാണ് ദേവൻ കുറിച്ചത്.
അതേസമയം, ഭാഗ്യയുടെ വിവാഹ വേളയില്‍ മമ്മൂട്ടിയ്ക്ക് നേരെ ചില ആരോപണങ്ങൾ ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് മമ്മൂട്ടി കൈകെട്ടി നിന്ന ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും പുറകെ വന്നു. വിഷത്തില്‍ വിവിധ മേഖലകളില്‍ ഉള്ളവരും പ്രതികരിച്ചിരുന്നു.
Last Updated Jan 21, 2024, 8:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]