

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; പരവൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മേയാൻ വിട്ടിരുന്ന പോത്തുകളെ അജ്ഞാതർ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി.
കൊല്ലം : തെക്കുംഭാഗം സ്വദേശി നജീബിൻ്റെ പോത്തുകളെയാണ് വെട്ടിയത്. നജീബിന്റെ വീടിനടുത്തായി കടലിനോട് ചേർന്നു കിടക്കുന്ന ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. അടുത്തിടെ കടല്‍ തീരം വഴി അജ്ഞാതർ പ്രദേശത്ത് തമ്ബടിച്ച് ലഹരി വില്‍പ്പന നടത്തുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
ഈ സംഘത്തില്‍പ്പെട്ടവരാകാം പോത്തുകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് നിഗമനം. മൂന്ന് പോത്തുകള്‍ക്ക് വെട്ടേറ്റു. മയക്കുമരുന്ന് സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് നജീബ് ആണെന്ന തെറ്റിദ്ധാരണയിലാകാം ആക്രമണമെന്നാണ് സംശയം. പരവൂർ പൊലീസിലും മൃഗസംരക്ഷണ വകുപ്പിലും പരാതി നല്കി. മാസങ്ങള്‍ക്കു മുൻപ് മറ്റൊരാള്‍ വളർത്തിയിരുന്ന പോത്തിന്റെ കാല് ഒരു സംഘം അടിച്ചൊടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]