
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടനും മുൻ എം പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. എന്നാൽ ഭാഗ്യ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഏറെ ചർച്ചയായിരുന്നു.സിമ്പിൾ ലുക്കിലാണ് താരപുത്രി എത്തിയത്.
ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളുമുണ്ടായി.ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also :
‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്.ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈർമാരാണ് ചെയ്തത്.ഒരു ആഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു.ദയവായി ഇത് ചെയ്യുന്നത് നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്.ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights: Suresh Gopi About Bhagyas ornaments
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]