
വാഷിംഗ്ടണ്‍- ചരിത്രത്തില്‍ ഇടംപിടിച്ച ഒരു പ്രസിദ്ധീകരണം കൂടി അച്ചടി അവസാനിപ്പിക്കുന്നു. നീണ്ട 135 വര്‍ഷമായി രംഗത്തുള്ള നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിനാണ് അച്ചടി അവസാനിപ്പിക്കുന്നത്. ഇനി പൂര്‍ണമായും ഡിജിറ്റലിലായിരിക്കും പ്രസിദ്ധീകരിക്കുക.
സാമ്പത്തിക പ്രതിസന്ധി ശക്തമായ നാഷണല്‍ ജിയോഗ്രഫിക്ക് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ആസന്നമായ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെപ്പോലെ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന് നിരന്തരമായി താഴോട്ടുള്ള പാതയിലാണെന്നും വര്‍ധിച്ചുവരുന്ന അസഹനീയമായ ആവാസവ്യവസ്ഥയില്‍ നിലനില്‍പ്പിനായി പോരാടുകയാണെന്നും അച്ചടി അവസാനിപ്പിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.
മാസം തോറും ന്യൂസ് സ്റ്റാന്‍ഡുകളില്‍ കാണാറുള്ള നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പരിചിതമായ മഞ്ഞ ബോര്‍ഡര്‍ കവര്‍ ഇനി വില്‍പ്പനയ്ക്കില്ലെന്നും ജീവനക്കാരെ വെട്ടിക്കുറക്കലിന്റെ ഭാഗമായി 2024 മുതല്‍ അച്ചടി നിര്‍ത്തുകയാണെന്നും കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനി വായനക്കാരെ അറിയിച്ചിരുന്നു.
കമ്പനി ഇനി ഡിജിറ്റല്‍ പതിപ്പിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. പ്രത്യേക പതിപ്പുകള്‍ മാത്രമായിരിക്കും ന്യൂസ് സ്റ്റാന്റുകളില്‍ ലഭ്യമാവുക. എന്നാല്‍ നിലവിലുള്ള വരിക്കാര്‍ക്ക് പ്രിന്റ് ചെയ്ത കോപ്പി ലഭ്യമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
