

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാം; കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി
തിരുവനന്തപുരം: ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി.
ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 8 രൂപ 69 പൈസയ്ക്കാണ് വൈദ്യുതി വാങ്ങുന്നതിന് അനുമതി ലഭിച്ചത്.
ഇതില്‍ 200 മെഗാവാട്ട് വൈദ്യുതി ഏപ്രില്‍ മാസത്തിലും 175 മെഗാവാട്ട് വൈദ്യുതി മെയ് മാസത്തിലുമാണ് വാങ്ങുന്നത്.
അതേസമയം കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാൻ മുൻകൂട്ടി ഇടപെടല്‍ നടത്തിയില്ല എന്നതില്‍ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മീഷൻ വിമർശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വൈദ്യുതി പ്രതിസന്ധി മുന്നില്‍ കാണുന്നതിനും പരിഹരിക്കുന്നതിനും കെഎസ്ഇബിക്ക് സാധിച്ചില്ല. വൈദ്യുതി പ്രതിസന്ധി നേരിടാൻ ബോർഡ് പദ്ധതി തയ്യാറാക്കി നല്‍കാനും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]