

സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചിട്ട് അഞ്ച് മാസത്തോളമായി ; പൊതുവിപണിയില്‍ അരി ഉള്‍പ്പെടെയുള്ളവയുടെ വില വർദ്ധിച്ചു
തിരുവനന്തപുരം : ഗ്രാമങ്ങളിലെ ചില്ലറ വിപണന കേന്ദ്രങ്ങളില്‍ അരിവില കിലോഗ്രാമിന് 50 രൂപ കടന്നു. പലവ്യഞ്ജനത്തിനും വില കൂടി. ഒരു മാസംമുമ്ബ് 42 മുതല്‍ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപ വരെയായി. ചില്ലറ വിപണിയില്‍ 58 രൂപവരെയാണ് വില.
ഉണ്ട അരിക്ക് മൊത്ത വിപണിയില്‍ 42-44 രൂപയും ചില്ലറ വിപണിയില്‍ 48-53 രൂപയുമാണ് വില. ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്ക് (ജയ) 41 രൂപയാണ് മൊത്തവിപണി വില. പായ്ക്കറ്റ് ചെയ്ത അരി വില കിലോഗ്രാമിന് 60 മുതല്‍ 70 രൂപവരെ നല്‍കണം.സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്നു.
എല്ലാത്തരം റേഷൻ കാർഡുകാർക്കും സബ്സഡി ലഭിക്കുന്നതിനാല്‍ സാധാരണക്കാർക്ക് അനുഗ്രഹമായിരുന്നു. ഓണത്തിനും ക്രിസ്മസിനുംപോലും ചില ദിവസങ്ങളില്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ കച്ചവടം നടന്നത്.സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ റിപ്പോർട്ട് ഉടൻ അംഗീകരിക്കാൻ സാദ്ധ്യതയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വിതരണവും നിലയ്ക്കുന്ന അവസ്ഥയായിരുന്നു. സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള തുകയില്‍ 100 കോടി രൂപ ധനവകുപ്പ് കഴിഞ്ഞ ആഴ്ച അനുവദിച്ചിരുന്നു. ചില വിതരണക്കാർക്ക് അതില്‍ നിന്നു നാമമാത്ര കുടിശ്ശിക നല്‍കിയതിനെ തുടർന്നാണ് കുറച്ചെങ്കിലും സാധനം എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]