
ന്യൂയോര്‍ക്ക്- ഒരു കാലത്ത് കവറില്‍ ഇടംപിടിക്കണമെന്ന് ലോകോത്തര കായിക താരങ്ങള്‍ പോലും ആഗ്രഹിച്ച സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിക്ക് മരണമണി. നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തില്‍ നിന്നും കൂട്ടപ്പിരിച്ചുവിടലാണ് കമ്പനി നടത്തുന്നത്.
കായിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ബൈബിളെന്നാണ് സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് അറിയപ്പെട്ടിരുന്നത്. ഡിജിറ്റല്‍, ഇന്റര്‍നെറ്റ് പതിപ്പുകള്‍ വ്യാപകമായതോടെ പ്രസിദ്ധീകരണം തകര്‍ച്ച നേരിട്ടതോടെ വാരികയായിരുന്ന സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാസികയായി മാറ്റിയിരുന്നു.
ഒരുകാലത്ത് മൂന്ന് ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്ന വാരികയായിരുന്നു സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ്. തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന സൂം കോളില്‍ മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ ആവശ്യപ്പെട്ട കമ്പനി അതില്‍ പലരേയും പിരിച്ചുവിടുകയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ജീവനക്കാരില്‍ കുറേപേര്‍ക്ക് ഇ-മെയിലി്ല് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. മറ്റു ചിലര്‍ക്ക് തൊണ്ണൂറു ദിവസത്തേക്ക് കൂടി തുടരാനുള്ള അറിയിപ്പാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് ബ്രാന്‍ഡും ഓണ്‍ലൈന്‍ ഉള്ളടക്കവും നിര്‍മ്മിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.