
കോഴിക്കോട് – തന്റെയും ഭാര്യയുടെയും സമ്മതമില്ലാതെ ഞങ്ങളുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നതായി നടൻ നിർമ്മൽ പാലാഴി. ഒരു ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് നിർമ്മൽ പാലാഴി രംഗത്തെത്തിയത്.
‘ഫാൻസൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ലെന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെയാണ് താരം പ്രതികരിച്ചത്. ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചുപൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നിൽക്കണം എന്നഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ എന്ന് ചോദിച്ചാണ് നിർമ്മൽ പാലാഴി കുറിപ്പ് അവസാനിപ്പിച്ചത്.
നിർമ്മൽ പാലാഴിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഞാൻ എന്റെ പേജിൽ പല പോസ്റ്റുകളും ചെയ്യാറുണ്ട്. എന്റെ പ്രോഗ്രാം, സിനിമ, എനിക്ക് അടുത്ത ബന്ധം ഉള്ളവരുടെ പോസ്റ്ററുകൾ, എനിക്ക് നേരിട്ട് അറിയാവുന്ന സുഖം ഇല്ലാത്ത ആളുകൾക്ക് സഹായ അഭ്യർത്ഥന… എന്നെ അറിയുന്ന മനസ്സിലാക്കുന്ന ആളുകൾ സപ്പോർട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത് വരുന്നുണ്ട്.
ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല. എന്റെ സമ്മതം ഇല്ലാതെ, എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്ന, ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]