
ചെന്നൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ സൂചകമായി ആകാശത്തേക്ക് കറുത്ത ബലൂണുകൾ പറത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. നരേന്ദ്ര മോദി ചെന്നൈയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തിയത്.
തുടർന്ന് മൗണ്ട് റോഡ് പൊലീസ് ഇവർക്കെതിരെ കേസെടുത്തു. നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. ബലൂണിൽ ഗോ ബാക്ക് മോദി എന്നെഴുതിയാണ് ഇവർ ആകാശത്തേക്ക് പറത്തിയത്. മൂന്ന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തതിനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെഎസ് അഴഗിരി രംഗത്തെത്തി. പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു.
Last Updated Jan 21, 2024, 12:22 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]