തൃശൂര്‍: ആനമല അന്തര്‍സംസ്ഥാന പാതയില്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കാതെ ടാറിങ് നടത്തിയത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കിയതായി പരാതി. മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ചാലക്കുടി – മലക്കപ്പാറ റൂട്ടില്‍ റോപ്പുമട്ടം മുതല്‍ കടമറ്റം വരെയുള്ള ഭാഗത്താണ് വാഹന നിയന്ത്രണം ഏര്‍പ്പെടുത്താതെ ടാറിങ് പ്രവര്‍ത്തികള്‍ നടത്തിയത്.
സഞ്ചാരികളുടെ വാഹനങ്ങളും സ്വകാര്യ ബസുകളും മണിക്കൂറോളം റോഡില്‍ കിടന്നു. വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തോട്ടം തൊഴിലാളികളടക്കമുള്ള യാത്രക്കാരും വഴിയില്‍പ്പെട്ടു. ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്നാണ് പരാതി.
ട്രെയിനിൽ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോൾ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത് മെഡിക്കൽ ടെക്നീഷ്യൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]