.news-body p a {width: auto;float: none;}
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്മെന്റ് യുപിഎസിലാണ് സംഭവം. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന പെണ്‍കുട്ടിക്ക് പാമ്പ്കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കുട്ടിയുടെ വലത് കാലിലാണ് കടിയേറ്റത്. ഈ സമയം മറ്റ് കുട്ടികളും ക്ലാസിലുണ്ടായിരുന്നു. കടി കിട്ടിയ ഉടനെ തന്നെ കുട്ടി കുതറി മാറുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്കി. കുട്ടി ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.
തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. ഇതിനെ സ്കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു. സ്കൂളിന്റെ പരിസരം മുഴുവന്‍ കാട് പിടിച്ച അവസ്ഥയിലാണ്. ഇവിടെ നിന്നാകാം പാമ്പ് ക്ലാസിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്കൂള്‍ പരിസരം എത്രയും വേഗത്തില്‍ വൃത്തിയാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും രക്ഷിതാക്കളും ഇപ്പോള്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.