തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെങ്കല്‍ ഗവ. യുപിഎസിലെ 7-ാം ക്ലാസുകാരിയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍, ജയന് നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പുകടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു.
ഉടനെ നേഹയെ സ്കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്സര്‍വേഷനില്‍ തുടരുകയാണ്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പാമ്പിനെ ഉടനെ സ്കൂൾ അധികൃതർ അടിച്ചകൊന്നു.
പൊലീസുമായി തർക്കം, കൂറ്റൻ ട്രക്ക് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ താക്കോലുമായി മുങ്ങി; എല്ലാം നിഷേധിച്ച് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]