ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സിഎൻജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം. മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ജയ്പൂർ അജ്മേർ ഹൈവേയിൽ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. രാജസ്ഥാന് മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭജന്‍ലാല്‍ ശർമയുമായി ഫോണിൽ സംസാരിച്ചു, സ്ഥിതി വിലയിരുത്തി, എല്ലാ പിന്തുണയും അറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ പോലീസ് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]