.news-body p a {width: auto;float: none;}
പ്രണയവും ബ്രേക്കപ്പും ഒക്കെ ബോളിവുഡില്‍ സര്‍വസാധാരണമാണ്. നിരവധി ജോഡികളുടെ പ്രണയവും വിവാഹവും ആഘോഷിച്ചത് പോലെ തന്നെ ആരാധകര്‍ ആഘോഷമാക്കാറുണ്ട് ബ്രേക്കപ്പുകളേയും. ഒരിക്കല്‍ കമിതാക്കളായിരിക്കുകയും പിന്നീട് ബ്രേക്കപ്പ് ആകുകയും ചെയ്ത ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ‘അവരുടെ’ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്ക്. ഒരുകാലത്ത് ഹിറ്റ് ജോഡിയായിരുന്ന ഷാഹിദ് കപ്പൂറും കരീന കപ്പൂറും വീണ്ടും കണ്ടുമുട്ടിയതും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് വൈറലായത്.
ജബ് വീ മെറ്റ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികയും നായകനുമായിരുന്നു ഷാഹിദും കരീനയും. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. കുറച്ച് കാലത്തിന് ശേഷം ബ്രേക്ക്അപ്പ് ആകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇരുവരും ഒരേ ഫ്രെയ്മില് വന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച്ച ധീരുബായ് അംബാനി സ്കൂളില്‍ നടന്ന ആന്വല്‍ ഡേയിലെ മക്കളുടെ പരിപാടി കാണാനെത്തിയതായിരുന്നു ഷാഹിദും കരീന കപൂറും.
രണ്ടുനിരകളിലായി ഇരിക്കുന്ന ഇരുവരുടെയും ഒന്നിച്ചുള്ള ഫ്രെയിമിലുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത്. ബ്രേക്കപ്പിന് ശേഷം ഇരുവരും സൗഹൃദം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല ബ്രേക്കപ്പ് വാര്‍ത്തകളോ അനുബന്ധ വിവരങ്ങളോ ഇവര്‍ പങ്കുവെച്ചിരുന്നില്ല. ഒന്നിച്ചുള്ള അഭിമുഖങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം പ്രിയ ജോഡികളെ ഒരേ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. പ്രചരിക്കുന്ന ചിത്രത്തിന് താഴെ ആരാധകര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]