തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.
കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഉരുൾപ്പൊട്ടൽ ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ; കരട് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]