അയോധ്യ: സനാതന ധർമ്മത്തിന്റെ ആരാധനാലയങ്ങളെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവർ ഭൂമിയിൽ നരകം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അപലപിച്ചാണ് പ്രതികരണം. ഉത്തർപ്രദേശിലെ അയോധ്യയിൽ പീതാധീശ്വർ ശ്രീധരാചാര്യ മഹാരാജിന്റെ ‘കഥാ പ്രോഗ്രാം’ ല്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
“ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. നേരത്തെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എന്താണ് സംഭവിച്ചത്? രാജ്യത്തെ സനാതന ധർമ്മത്തിന് അഭിമാനമായ സ്ഥലങ്ങൾ നശിപ്പിച്ചവർ ആരാണെന്നും അവർ എന്തിനാണ് ഇത് ചെയ്തതെന്നും എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട് ” പ്രസംഗത്തിനിടെ യുപി മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദു മതകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ പരാമർശിച്ച അദ്ദേഹം ഇത് ഭൂമിയിൽ നരകമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികരിച്ചു. ലോകസമാധാനം സ്ഥാപിക്കാനുള്ള ഏക മാർഗം സനാതന ധർമ്മമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
“അയോധ്യയിലെ രാമജന്മഭൂമിയിലായാലും, മഥുരയിലെ കൃഷ്ണജന്മഭൂമിയിലായാലും , ഹരിഹർഭൂമിയായ സമ്പലിലായാലും ഈ നിഷ്ഠൂരമായ പ്രവൃത്തികൾ നടത്തി ഭൂമിയെ മുഴുവൻ നരകമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പരയും പിൻഗാമികളും നശിപ്പിക്കപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യാധാമിൽ നടന്ന ‘അഷ്ടോത്തർഷത് 108 ശ്രീമദ് ഭഗവത് പാത, പഞ്ച് നാരായണ്‍ മഹായജ്ഞ’ത്തിലും യുപി മുഖ്യമന്ത്രി പങ്കെടുത്തു. 2019 ലെ സുപ്രീം കോടതി വിധിക്ക് ശേഷം 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിലെ രാമജന്മഭൂമി ഉദ്ഘാടനം ചെയ്തത്.
കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ വമ്പൻ ക്രിസ്മസ് ആഘോഷം; മുഖ്യാതിഥിയായി പ്രധാനമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]