.news-body p a {width: auto;float: none;}
റിയാദ്: പക്ഷാഘാത ബാധയെ തുടർന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി ഹൃദയാഘാതം വന്ന് മരിച്ചു. പക്ഷാഘാതം വന്ന് അഞ്ച് മാസത്തോളമായി റിയാദിൽ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57) ആണ് മരിച്ചത്. കേളി കലാസാംസ്കാരിക വേദി (സിപിഎം)അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗമായിരുന്നു ജനാർദ്ദനൻ. 33 വർഷത്തോളമായി ഹോത്ത ബനി തമീമിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു ജനാർദ്ദനൻ. പാളത്ത് വീട്ടിൽ രാമൻ എംബ്രോൻ-ദേവകി ദമ്പതികളുടെ മകനാണ്.
പക്ഷാഘാത ബാധയെത്തുടർന്ന് അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് ജനാർദ്ദനനെ അഞ്ച് മാസം മുൻപ് പ്രവേശിപ്പിച്ചു. പിന്നീട് സുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലുമെത്തിച്ചു. പലപ്പോഴും അബോധാവസ്ഥയിലായ അദ്ദേഹം തീർത്തും അവശനായി. ഇവിടെവച്ച് ബോധം വീണ്ടെടുത്ത അദ്ദേഹത്തെ അൽഖർജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് റിയാദ് കോൺവാൽസെന്റ് ആശുപത്രിയിലായി.നാട്ടിലെത്തിക്കാൻ കേളി ജീവകാരുണ്യവിഭാഗം ശ്രമം നടത്തുന്നതിനിടെ കഴിഞ്ഞദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചു.
മൃതദേഹം എയർഇന്ത്യ വിമാനത്തിൽ കോഴിക്കോടെത്തിച്ച് ശേഷം കണ്ണൂരേക്ക് കൊണ്ടുപോയി സംസ്കരിച്ചു. പ്രസീതയാണ് ഭാര്യ. പൂജ, അഭിഷേക് എന്നിവർ മക്കളാണ്. ഉഷ,രവീന്ദ്രൻ, സുജിത്ത്, ബിജു, പരേതനായ മധുസൂദനൻ എന്നിവർ സഹോദരങ്ങൾ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]