കൊച്ചി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ സൈലം. ചോദ്യപേപ്പർ ചോരുന്നുണ്ടെങ്കിൽ അന്വേഷിക്കപ്പെടേണ്ടതാണെന്ന് സൈലം ഡയറക്ടർ ലിജീഷ് കുമാർ വ്യക്തമാക്കി. അതിൽ ആര് ഉത്തരവാദികളായാലും അവർ പ്രതിച്ചേർക്കപ്പെടണമെന്നും അന്വേഷണങ്ങളുടെ ഒപ്പമാണ് സൈലമെന്നും ലിജീഷ് കുമാർ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയെ പിന്തുണച്ചാണ് സൈലം പ്രവർത്തിക്കുന്നതെന്നും ചോദ്യപേപ്പർ ചോർച്ചയിൽ സൈലത്തിനെതിരായ വിദ്വേഷ പ്രചാരണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈലത്തിന്റെ പേര് പറഞ്ഞ് പ്രശസ്തരാവാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതൊക്കെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമെന്ന് പറയാൻ കഴിയുന്നവരാണ് സൈലത്തിലെ അധ്യാപകർ. പരിചയ സമ്പത്ത് കൊണ്ടാണ് തങ്ങൾക്ക് ചോദ്യങ്ങളുടെ പറ്റേൺ പറയാൻ കഴിയുന്നത്. നൂറിലധികം ചോദ്യങ്ങൾ വരുമെന്ന് പറയുമ്പോൾ അതിലുൾപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികം. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ കോടതിയിൽ പോയ സ്ഥാപനമാണ് സൈലമെന്നും ലിജീഷ് കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]