ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു. നാലംഗ സംഘമാണ് പൊലീസ് നോക്കിനിൽക്കെ യുവാവിനെ ആക്രമിച്ചത്. ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം.
കഴിഞ്ഞ വർഷം ഡിഎംകെ പ്രാദേശിക നേതാവ് രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പൊണ് തിരുനെൽവേലി സ്വദേശിയായ മായാണ്ടി പാളയംകോട്ട കോടതിയിൽ എത്തിയത്. രാവിലെ 10.15ന് കോടതിക്ക് സമീപം നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം മായാണ്ടിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഗേറ്റിന് സമീപത്ത് വച്ച് മായാണ്ടിയെ വെട്ടിവീഴ്ത്തി. വാക്കത്തിയും വടിവാളും ഉപോഗിച്ച് മുഖത്തും ശരീരത്തും മാറിമാറി വെട്ടുകയായിരുന്നു. പൊലീസ് ഓടിയെത്തും മുൻപേ മൂന്ന് പേർ കാറിൽ കയറി രക്ഷപ്പെട്ടെങ്കിലും രാമകൃഷ്ണൻ എന്നയാളെ അഭിഭാഷകർ പിടിച്ചുനിർത്തി. മായാണ്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുൻപു രണ്ട് തവണ ഇയാൾക്കെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ തിരുനെൽവേലി സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെ ശിവ, മനോരാജ്, തങ്ക മഹേഷ് എന്നീ പ്രതികൾ അറസ്റ്റിലായി. രാജാമണിയുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്നാണ് നിഗമനം. പൊലീസ് സുരക്ഷ ഉള്ളിടത്ത് നടന്ന കൊലപാതകത്തിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചു.
സഹകരണ മേഖലയിൽ സിപിഎം കൊള്ള, സാബു ഒടുവിലത്തെ രക്തസാക്ഷി; പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]