.news-body p a {width: auto;float: none;}
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാറിനെ പുകഴ്ത്തി സംവിധായകൻ ജോസ് തോമസ്. പ്രേംകുമാർ ഏറ്റവും മികച്ച രീതിയിലാണ് ചെയർമാൻ എന്ന നിലയിൽ അന്താരാഷ്ട്ര ചലച്ചിത മേളയ്ക്ക് ചുക്കാൻ പിടിക്കുന്നതെന്നും, മാടമ്പി ഫെസ്റ്റിവലിൽ നിന്ന് ജനകീയ ഫെസ്റ്റിവലിലേക്ക് ചലച്ചിത്ര മേള മാറിയെന്നും ജോസ് തോമസ് പറഞ്ഞു.
ജോസ് തോമസിന്റെ വാക്കുകൾ-
”കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ഐഎഫ്എഫ്കെയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യ 15 വർഷങ്ങളിൽ നിരന്തരമായി പങ്കെടുക്കുകയും ചലച്ചിത്ര അക്കാഡമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്ത ആളാണ് ഞാൻ. എന്നാൽ കഴിഞ്ഞ 10 വർഷമായി ഫിലിം ഫെസ്റ്റിവൽ പാടേ ഉപേക്ഷിച്ചിരുന്നു. സംഘാടനവുമായി ബന്ധപ്പെട്ടുള്ള ചില നികൃഷ്ട ജീവികളുടെ കുത്തിത്തിരിപ്പ് തന്നെയായിരുന്നു കാരണം. അവരുടെ കുത്സിതപ്രവർത്തനങ്ങൾ മനംമടുപ്പിച്ചു.
എല്ലാദിവസും ഫെസ്റ്റിവൽ കഴിഞ്ഞിട്ട് പലരും സ്പോൺസർ ചെയ്യുന്ന ഡിന്നറുകളുണ്ടാകും. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്ന ഡിന്നർ. അവിടെ നുഴഞ്ഞുകയറി ചില പ്രൊഡക്ഷൻ മാനേജർമാർ ഇതിന്റെ ലഞ്ച് കൂപ്പണുകൾ കൈയടക്കി വച്ച് അവർക്ക് ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കും. അവിടെ മദ്യസൽക്കാരമുണ്ടാകും. വേണ്ടപ്പെട്ടവർക്ക് മാത്രം നല്ല മദ്യം നൽകി സൽക്കരിക്കുക. അവർക്ക് താൽപര്യമില്ലാത്തവരെ മാറ്റി നിറുത്തും. ഇതൊക്കെ കണ്ട് മനസ് മടുത്തിട്ടാണ് മാറി നിന്നത്.
പ്രേംകുമാർ ചലച്ചിത്ര അക്കാഡമി ചെയർമാൻ ആയപ്പോൾ ഞാൻ അടക്കം പലരും നെറ്റി ചുളിച്ചു. എന്നാൽ പ്രേംകുമാറിന്റെ കീഴിൽ ഐഎഫ്എഫ്കെ വേദികളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടപ്പോൾ ആ അഭിപ്രായമെല്ലാം മാറി. മാടമ്പി ഫെസ്റ്റിവലിൽ നിന്ന് ജനകീയ ഫെസ്റ്റിവലിലേക്കുള്ള പരകായ പ്രവേശമാണ് ഇവിടെ നടക്കുന്നത്. ഒരു ജാടയോ മാടമ്പിത്തരമോ ഇല്ലാതെ എല്ലാ സ്ഥലത്തും തന്റെ കണ്ണെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓടി നടക്കുന്ന ഒരു ചെയർമാൻ ചലച്ചിത്ര അക്കാഡമിക്ക് ആദ്യമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രേംകുമാറിനെ ചലച്ചിത്ര അക്കാഡമി ചെയർമാനായി ഉയർത്തിക്കാട്ടിയപ്പോൾ ഇവിടുത്തെ ചില സംഘടനകളൊക്കെ മൂക്കത്ത് വിരൽവച്ചു. അയ്യേ പ്രേംകുമാറോ എന്നാണ് അതിലെ പലരും ചോദിച്ചത്. എന്നാൽ സിനിമാ മന്ത്രി സജി ചെറിയാന് കൃത്യമായി അറിയാമായിരുന്നു വൈസ് ചെയർമാൻ ആയിരിക്കുമ്പോൾ തന്നുള്ള പ്രേംകുമാറിന്റെ പ്രവർത്തന മികവ്. അതുകൊണ്ടാണ് സജി ചെറിയാൻ പ്രേംകുമാറിനെ ചെയർമാൻ ആക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തന്നെ അത് ശരിയാണെന്ന് തെളിയിക്കുകയാണ്.”
ചലച്ചിത്ര മേളയുടെ 29-ാംമത് എഡിഷന് ഇന്ന് സമാപനം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായിക പായൽ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. തുടർന്ന് ഈ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് 4ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആർ മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.