തിരുവനന്തപുരം:ചീഫ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിക്കും അടക്കം വക്കീല്‍ നോട്ടീസ് അയച്ച് അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന് ഐഎഎസ് ,എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്ല്കിയ പരാതിയില്‍ നടപടിയെടുകാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തനിക്കെതിരെ വ്യാജരേഖ നിര്മിച്ചെന്നടക്കം ആരോപിച്ചാണ് ജയതിലകിനുംഗോപാലകൃഷ്ണനും നോട്ടീസ്.ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എന്‍ പ്രശാന്ത് ഫയലുകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകള്‍ പുറത്ത് വന്നിരുന്നു.രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേര്‍ന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇതിന്മേല് നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത് ,ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]