.news-body p a {width: auto;float: none;}
ലുലുവിലെ ജോലിക്കായുള്ള അഭിമുഖം നടക്കുന്ന സ്ഥലത്ത് ഒരു 70കാരൻ ക്യൂ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയതിന് ശേഷവും ആരെയും ആശ്രയിക്കാത്തെ ഒരു ജോലി നേടണമെന്ന ആഗ്രഹത്താലാണ് അഭിമുഖത്തിനെത്തിയത്. വിജയകരമായി അഭിമുഖം പൂർത്തീകരിച്ച അദ്ദേഹത്തിന് ലുലു ഗ്രൂപ്പ് ജോലി നൽകുകയും ചെയ്തു. ഇപ്പോഴിതാ ആ 70കാരനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നേരിട്ടെത്തി സ്നേഹാന്വേഷണം നടത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചാണ് എംഎ യൂസഫലി 70കാരന്റെ അടുത്തേക്ക് എത്തുന്നത്. ഇവിടെ ഒരു പ്രയാസവിമില്ലെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്യുന്നുണ്ട്. ‘നമ്മൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നിടത്തോളം കാലം ജോലി ചെയ്യണം. നമുക്ക് ബാങ്ക് ബാലൻസ് ഉണ്ടെങ്കിൽ തന്നെ അതല്ല നോക്കേണ്ടത്. നമ്മുടെ ശരീരത്തിനും മനസിനെയും മുന്നോട്ടുകൊണ്ടു പോകണമെങ്കിൽ നമ്മൾ ജോലി ചെയ്യണം. ഒരു പക്ഷേ മക്കളടക്കമുള്ളവരിൽ നിന്ന് നിങ്ങൾക്ക് സഹായമുണ്ടാകും. പക്ഷേ, ഇതൊരു ആക്ടിവിറ്റിയാണ്’- യൂസഫലി അദ്ദേഹത്തോട് പറഞ്ഞു.
‘ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു. റിട്ടയർമെന്റ് എപ്പോഴാണെന്ന്, ഞാൻ മറുപടി പറഞ്ഞത് റിട്ടയർമെന്റ് ടു ഖബർ എന്നാണ്. അതല്ലേ അതിന്റെ ശരി. പിന്നെ എല്ലാം അവൻ നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യം എത്രത്തോളമുണ്ടെന്ന്. നമ്മൾക്ക് അത്രത്തോളം ജീവിക്കാൻ പറ്റുമെന്ന്’- യൂസഫലി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]