.news-body p a {width: auto;float: none;}
ന്യൂഡൽഹി: ലോകത്ത് പ്രവാസി പണം ഒഴുകിയെത്തുന്നതിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ. 2024ലെ കണക്ക് പ്രകാരം ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2 ശതമാനം ഉയർന്ന് 12,910 കോടി ഡോളറായി (10.84 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്തുള്ള മെക്സികോ നേടിയത് 6,820 കോടി ഡോളർ മാത്രമാണ്. 2023ൽ 6,700 കോടി ഡോളറാണ് മെക്സികോ നേടിയിരുന്നത്.
മൂന്നാം സ്ഥാനത്ത് ചൈനയാണ്. എന്നാൽ, കഴിഞ്ഞ വർഷത്തെ 5,000 കോടി ഡോളറിൽ നിന്നും 4,800 കോടി ഡോളറായി ഇത്തവണ ഇടിഞ്ഞു. ഫിലിപ്പീൻസ് (3,320 കോടി ഡോളർ), പാകിസ്ഥാൻ (3,320 കോടി ഡോളർ), ബംഗ്ലാദേശ് (2,660 കോടി ഡോളർ), ഈജിപ്റ്റ് (2,270 കോടി ഡോളർ), ഗ്വാട്ടിമാല (2,160 കോടി ഡോളർ), നൈജീരിയ (1,980കോടി ഡോളർ), ഉസ്ബക്കിസ്ഥാൻ (1,660 കോടി ഡോളർ) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
വർഷങ്ങളായി പ്രവാസിപ്പണം നേടുന്നതിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 2022ലായിരുന്നു ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് ആദ്യമായി 10,000 കോടി ഡോളർ കടന്നത്. 2000ൽ 1,288 കോടി ഡോളറും 2010ൽ 5,348 കോടി ഡോളറും 2015ൽ 6,891 കോടി ഡോളറും എത്തിയിരുന്നു. 2019ൽ ഇത് 8,333 കോടി ഡോളറായി. 2020ൽ പക്ഷേ, കൊവിഡ് പശ്ചാത്തലത്തിൽ 8,314 കോടി ഡോളറായി കുറഞ്ഞു. 2022ൽ ലഭിച്ചത് 11,122 കോടി ഡോളറാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറെയുള്ള യുഎസ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]