.news-body p a {width: auto;float: none;}
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയിൽ വീണ്ടും പരാതി. കഴിഞ്ഞ ദിവസം നടന്ന എസ് എസ് എൽ സി കെമിസ്ട്രി ചോദ്യ പേപ്പർ ചോർന്നെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവാണ് കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. സൈലം ഓൺലൈൻ പ്ലാറ്റ്ഫോം പ്രവചിച്ച ചോദ്യങ്ങൾ പരീക്ഷയ്ക്ക് വന്നെന്നാണ് നേതാവിന്റെ പരാതി.
അതേസമയം, എസ് എസ് എൽ സി, പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചില വിഷയങ്ങളിലെ ചോദ്യ പേപ്പർ ചോർന്നെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എസ് എസ് എൽ സി ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനലിലെത്തിയത്.
പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അദ്ധ്യാപകൻ ലൈവായി ഈ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്. ചോദ്യ പേപ്പർ ചാനലിൽ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഇതിൽ പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ചോദിച്ചിരുന്നു.
പിറ്റേന്ന് ചോദ്യ പേപ്പർ കണ്ടപ്പോൾ സംശയം തോന്നിയ അദ്ധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ പൊലീസിൽ പരാതി നൽകി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്കും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. ഈ പരാതി ഡി ജി പി ക്രൈംബ്രാഞ്ചിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]