.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ജനുവരി 20ന് യു.എസ് പ്രസിഡന്റായിരിക്കെ വാർത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഡൊണാൾഡ് ട്രംപ്. ഇപ്പോഴിതാ ട്രംപിന്റെ പുത്തൻ ഹെയർസ്റ്റൈലും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബിൽ എത്തിയപ്പോഴാണ് സ്ഥിരം ഹെയർസ്റ്റൈലിൽ മാറ്റം വരുത്തി പിന്നിലേക്ക് ഒതുക്കിയ തരത്തിലെ തലമുടിയുമായി ട്രംപ് പ്രത്യക്ഷപ്പെട്ടത്. ക്ലബിൽ ട്രംപ് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. പക്ഷേ, പുത്തൻ ഹെയർ സ്റ്റൈലിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പഴയ ഹെയർസ്റ്റൈൽ തന്നെയാണ് നല്ലതെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. പുത്തൻ ഹെയർ സ്റ്റൈൽ ട്രംപ് സ്ഥിരമാക്കിയേക്കില്ലെന്നും പറയുന്നു. അതേ സമയം, 2019ലും ട്രംപ് ഈ ഹെയർസ്റ്റൈൽ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.