
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പ്ലോട്ട് വികസിപ്പിച്ച് വിൽപന നടത്തുന്ന പ്രൊമോട്ടർക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴക്കൂട്ടം ആറ്റിൻകുഴിയിലുള്ള ‘ധൻ എൽ ഫോർ ലാൻഡ്സ്’ എന്ന പ്രൊമോട്ടറാണ് പ്ലോട്ട് വികസിപ്പിച്ച് വിൽക്കുന്നത്.
കഴക്കൂട്ടം ആറ്റിപ്ര വില്ലേജിലുള്ള തൃപ്പാദപുരത്ത് ഒരേക്കറോളം ഭൂമിയിലായി പ്ലോട്ടുകൾ വികസിപ്പിച്ച് വിൽക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയും പ്രൊമോട്ടറുടെ വെബ്സൈറ്റിലൂടെയും പ്ലോട്ടുകൾ വിൽപനയ്ക്കായി പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് പ്രൊമോട്ടർ.
അതോറിറ്റിയുടെ പ്രാഥമികാന്വേഷണത്തിൽ പ്രസ്തുത റിയൽ എസ്റ്റേറ്റ് പദ്ധതി കെ-റെറയിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റെറ നിയമം സെക്ഷൻ മൂന്ന് പ്രകാരം ഇത്തരത്തിലുള്ള പ്ലോട്ട് വികസന പദ്ധതികൾ നിർബന്ധമായും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്ഷൻ 59 പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് പ്രൊമോട്ടർ വിധേയമാകേണ്ടി വരും.
പ്രസ്തുത പദ്ധതിയുടെ പരസ്യം കണ്ട് പ്ലോട്ടുകൾ വാങ്ങിയാൽ ഭാവിയിൽ നിയമപരിരക്ഷ ഉണ്ടായിരിക്കുന്നതല്ല. നിയമപരിരക്ഷ ലഭിക്കാനായി കെ-റെറയിൽ രജിസ്റ്റർ ചെയ്ത പദ്ധതികളിൽ നിന്ന് മാത്രമേ പ്ലോട്ടുകളോ വില്ലകളോ അപാർട്ട്മെന്റ് യൂണിറ്റുകളോ വാങ്ങാവൂ.
Last Updated Dec 20, 2023, 2:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]