

151 ബുക്കുകൾ കോണ്ടൊരു പുസ്തക ട്രീ; ക്രിസ്മസ് ട്രീയുടെ മാതൃകയിൽ പുസ്തക ട്രീ ഒരുക്കി കോട്ടയം ചിൽഡ്രൻസ് ലൈബ്രറി.
സ്വന്തം ലേഖിക
കോട്ടയം : കുട്ടികളുടെ ലൈബ്രറിയിൽ ക്രിസ്മസ് ട്രീയുടെ മാതൃകയിൽ പുസ്തക ട്രീ ഒരുക്കി വേറിട്ട ആഘോഷം. 5.5 അടി ഉയരത്തിലാണ് പുസ്തക ട്രീ ഒരുക്കിയിരിക്കുന്നത്.
151 ബുക്കുകളാണ് ഈ ട്രീയ്ക്കായി ഉപയോഗിച്ചത്. 51 ബുക്ക് ഉപയോഗിച്ച് പുൽക്കൂടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാറിന്റെ ആശയമാണ് പുസ്തക ട്രീയും , പുസ്തകകൂടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലൈബ്രറി ജീവനക്കാരായ ദേവ ജയകുമാർ , ഗീതു എം.എസ് , ലീന ടീ മർക്കോസ് എന്നിവർ ചേർന്നാണ് ട്രീയും പുൽക്കൂടും ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]