

First Published Dec 20, 2023, 9:47 AM IST
ആവശ്യമായ നാരുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് പഴവർഗങ്ങൾ. ആന്റിഓക്സിഡന്റുകളുടെ കലവറയായ പഴങ്ങൾ ശൈത്യകാല രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പഴങ്ങൾ ശരീരത്തിന് പല തരത്തിലുള്ള വിറ്റാമിനുകളാണ് നൽകുന്നത്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
ആപ്പിൾ…
ദഹനത്തെ സഹായിക്കുകയും നാരുകൾ അടങ്ങിയതുമായ പഴമാണ് ആപ്പിൾ. ആപ്പിളിൽ ഉയർന്ന അളവിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു തരം നാരാണ്. തലച്ചോറിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്ന ക്വെർസെറ്റിൻ പോലുള്ള ആന്റിഓക്സിഡന്റുകളും ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
സരസഫലങ്ങൾ…
ആന്റിഓക്സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ രുചികരം മാത്രമല്ല, കലോറിയും കുറവാണ്. ഈ പഴങ്ങൾ സ്മൂത്തിയായോ സലാഡിനൊപ്പമോ ചേർത്ത് കഴിക്കാവുന്നതാണ്. പോഷകങ്ങളുടെയും ഫൈറ്റോകെമിക്കലുകളുടെയും കലവറയായ സരസഫലങ്ങൾ ആരോഗ്യം വർദ്ധിപ്പിക്കുകയും വിവിധ വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യുന്നു.
പിയർ…
പിയറിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു.
മുന്തിരി…
മുന്തിരി ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. എൻസൈമുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ ഇൻസുലിൻ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഓറഞ്ച്…
വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുന്നു. അതേസമയം വിറ്റാമിൻ സി ശൈത്യകാലത്ത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
കിവിപ്പഴം…
കിവിപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
പപ്പായ..
പപ്പൈൻ, കൈമോപപ്പൈൻ തുടങ്ങിയ എൻസൈമുകളാൽ സമ്പുഷ്ടമാണ് പപ്പായ. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും ഈ എൻസൈമുകൾ പ്രധാന പങ്ക് വഹിക്കുന്നു.
Last Updated Dec 20, 2023, 9:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]