
കാതലിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. വൈശാഖിന്റെ ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്.
മമ്മൂട്ടി നിര്‍മിക്കുന്ന ടര്‍ബോ സിനിമയുടെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവേല്‍ തോമസാണ്. ടര്‍ബോ ഒരു ആക്ഷൻ കോമഡി ചിത്രമായിരിക്കും എന്ന് നേരത്തെ മിഥുൻ മാനുവേല്‍ തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. ഛയാഗ്രാഹണം നിര്‍വഹിക്കുന്നത് വിഷ്ണു ശര്‍മയാണ്. മമ്മൂട്ടി നായകനാകുന്ന ടര്‍ബോയുടെ സംഗീത സംവിധാനം ജസ്റ്റിൻ വര്‍ഗീസ്.
എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക അടുത്തിടെ വെളിപ്പെടുത്തിയത് വൻ ചര്‍ച്ചയായിരുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നല്‍കിയത്. ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകൻ. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുകയും അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാര്‍ഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. നമ്മള് അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതാണ്. വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതല്‍ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി.
സംവിധായകൻ ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസിലും വൻ വിജയം നേടാനായി എന്നത് കാതലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. നായികയായി എത്തിയത് ജ്യോതികയാണ്. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.
Last Updated Dec 20, 2023, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]