

ലോകത്ത് ആദ്യമായി പൂര്‍ണമായും ത്രീഡി താക്കോല്‍ ദ്വാര ശസ്ത്രക്രിയ;നേട്ടവുമായി ആസ്റ്റര്‍ മിംസ്.
സ്വന്തം ലേഖിക.
കോഴിക്കോട്:ലോകത്ത് ആദ്യമായി പൂര്‍ണമായും ത്രീഡി താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മഹാധമനിയിലേക്ക് വളര്‍ന്നു വന്ന വൃക്കയിലെ മുഴ നീക്കം ചെയ്ത് കോഴിക്കോട് ആസ്റ്റര്‍ മിംസ്.
കോഴിക്കോട് സ്വദേശിയായ 57 കാരന്റെ വൃക്കയില്‍ വളര്‍ന്നിരുന്ന ആറ് സെന്റിമീറ്ററോളം വലിപ്പമുള്ള മുഴയാണ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അപൂര്‍വ്വ ശസ്ത്രകിയയിലൂടെ നീക്കം ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൂത്രത്തിലൂടെ രക്തം പോകുന്ന സാഹചര്യത്തിലായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വി. സുരേഷ് ആസ്റ്റര്‍ മിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്. സുര്ദാസിന്റെ നിര്‍ദ്ദേശപ്രകാരം സ്കാൻ ചെയ്തപ്പോഴാണ് വലതു വശത്തെ വൃക്കയില്‍ മുഴ കണ്ടെത്തിയത്. കുറേയധികം രക്തക്കുഴലുകളിലൂടെ മുഴയിലേക്ക് രക്തചംക്രമണം നടക്കുന്നതും, ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ ഇൻഫീരിയര്‍ വീനക്കാവയിലേക്കും ഡയഫ്രം, കരള്‍ എന്നിവിടങ്ങളിലേക്കുമായി ഒൻപത് സെന്റിമീറ്ററോളം നീളത്തില്‍ മുഴ (ട്യൂമര്‍ ത്രോംബസ്) വളര്‍ന്നിരുന്നു എന്നതും ഏറ്റവും ഗുരുതരമായ സാഹചര്യമായിരുന്നു.
ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ അതും തരണംചെയ്യാൻ സാധിച്ചുവെന്നത് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കാൻ സഹായിച്ചു. പൂര്‍ണമായും താക്കോല്‍ ദ്വാര ശസ്ത്രക്രിയ ആയതിനാല്‍ വളരെ വേഗം ആരോഗ്യം വീണ്ടെടുത്ത സുരേഷിന് മൂന്നാം ദിവസം ആശുപത്രി വിടാൻ കഴിഞ്ഞു.
ഡോ. സുര്ദാസിന് പുറമേ ആസ്റ്റര്‍ മിംസിലെ ഇന്റര്‍വെൻഷനല്‍ റേഡിയോളജി വിഭാഗം തലവൻ ഡോ. കെ. ജി. രാമകൃഷ്ണൻ, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം. നൗഷിഫ്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. കെ രവികുമാര്‍, ഡോ. അഭയ് ആനന്ദ്, സീനിയര്‍ സ്പെഷലിസ്റ് ഡോ. അല്‍ഫോണ്‍സ് ഫിലിപ്പ്, ഡോ ശിവകുമാര്‍,ഡോ. സനൂപ്, ഡോ. അനൂജ, അനസ്തേഷ്യോളജി വിഭാഗം തലവൻ ഡോ. കിഷോര്‍ കണിയഞ്ചാലില്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. നമിത മഞ്ചക്കല്‍, ഡോ. ഷംജാദ് , ഡോ. ഡെന്നിസ് സ്റ്റാഫ് നേഴ്സ് ദീപ്ന, ജിതിൻ, നോയല്‍ എന്നിവരായിരുന്നു ശസ്ത്രക്രിയയില്‍ പങ്കുവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]