
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ സിനിമ കണ്ടവരാകും നമ്മിൽ ഭൂരിഭാഗവും. വീട്ടിലെ പണി ചെയ്യാൻ ഒരു റോബോട്ട് ഉണ്ടെങ്കിൽ സംഭവം കിടുവായേനെ എന്ന് ചിന്തിക്കാത്തവർ ചുരുക്കമാണ്. പ്രത്യേകിച്ചും ഏറെ മടുപ്പിക്കുന്ന പണികളായ വീട് വൃത്തിയാക്കൽ, അലക്കൽ, പാത്രം കഴുകൽ തുടങ്ങിയവ. എന്നാൽ, സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്ത് അതിന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നമ്മുടെ ഇത്തരം വീട്ടുജോലികൾ എങ്ങനെ ചെയ്യാമെന്ന് റോബോട്ടിനെ പഠിപ്പിക്കാൻ കഴിയുന്ന ഡോബ്-ഇ (Dobb-E) എന്ന ഓപ്പൺ സോഴ്സ് സിസ്റ്റമാണത്രെ ഇത് പ്രാവർത്തികമാക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. സാധനങ്ങളും മാലിന്യങ്ങളുമൊക്കെ പെറുക്കിയെടുക്കാന്‍ സഹായിക്കുന്ന ഒരു ‘റീച്ചര്‍ ഗ്രാബര്‍ സ്റ്റിക്ക്’ ഐ ഫോണുമായി ബന്ധിപ്പിച്ച ശേഷം അതുവഴി ‘ഡോബ് ഇ’യെ പരിശീലിപ്പിക്കാന്‍ ആവശ്യമായ ഡേറ്റ ലളിതമായി ശേഖരിക്കുന്നു. ശേഷം ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ഐഫോണ്‍ ഉപയോഗിച്ച് തന്നെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സംവിധാനത്തിന് ഗവേഷകരുടെ സംഘം രൂപം നല്‍കിയതായാണ് എംഐടി ടെക്നോളജി റിവ്യൂവിലെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
ന്യൂയോർക്കിലെ 22 വീടുകളിൽ നിന്നും വാതിലുകൾ തുറക്കുക, ലൈറ്റ് ഓൺ ചെയ്യുക തുടങ്ങിയ ജോലികൾ ചെയ്യാൻ സന്നദ്ധപ്രവർത്തകർ റീച്ചർ ഗ്രാബർ സ്റ്റിക്കുകൾ ഉപയോഗിച്ചു എന്നും അത് റെക്കോർഡ് ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ കൂടുതൽ ഡാറ്റ കിട്ടിക്കഴിഞ്ഞാൽ ഒരു പോയിന്റിലെത്തുമ്പോൾ പിന്നെ ഡോബ് ഇ -ക്ക് പുതിയ വീടുകൾ കണ്ടാൽ എന്ത് ചെയ്യണമെന്നതിന് പുതിയ ഉദാഹരണങ്ങൾ നൽകേണ്ടതായി വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടർ സയൻസ് ഗവേഷകരിലൊരാളായ ലെറൽ പിന്റോ പറയുന്നു. പിന്റോയും ഈ പ്രൊജക്ടിൽ വർക്ക് ചെയ്യുന്ന ഗവേഷകനാണ്.
കൂടുതലൊന്നും പഠിപ്പിക്കാതെ തന്നെ ഒരു വീട്ടിലെത്തിയാൽ ആ വീട്ടിലെ ജോലി മനസിലാക്കി ചെയ്യുന്ന അത്രയും റോബോട്ടിനെ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പിന്റോ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 19, 2023, 5:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]