
ഭര്‍ത്താവ് ഗള്‍ഫില്‍; എക്സൈസ് പിടിച്ചത് ക്രിസ്മസിനും ന്യൂ ഇയറിനും ചാരായം വാറ്റി വിൽപ്പന നടത്താൻ കരുതിയ ശേഖരം; പുതുപ്പള്ളി-പ്രയാര്‍ മേഖലയിലെ റെയ്ഡില്‍ ധന്യ അറസ്റ്റില്‍
ആലപ്പുഴ: പുതുപ്പള്ളി-പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1 ലിറ്റര്‍ ചാരായവുമായി ധന്യ കുടുങ്ങിയത് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്സൈസ് സംഘമാണ് ധന്യയെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4 ലിറ്റര്‍ ചാരായവും, 440 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും കൂടി കണ്ടെടുത്തു.
ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റി വില്‍ക്കുന്നതിനായാണ് ഇവര്‍ വീട്ടില്‍ വലിയ അളവില്‍ വാഷ് തയ്യാറാക്കി സൂക്ഷിച്ചിരുന്നത്.
ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ബിനു.ങ.ഇ, സിവില്‍ എക്സൈസ് ഓഫീസര്‍ ദീപു.ഏ, പ്രവീണ്‍.ങ, രാഹുല്‍ കൃഷ്ണൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ.ട.ജ, എക്സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ്.ജ എന്നിവര്‍ ഉണ്ടായിരുന്നു.
പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ 04792444060, 9400069505 എന്നീ നമ്ബറുകളില്‍ നല്‍കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]