കോഴിക്കോട്: സ്വത്ത് എഴുതിവാങ്ങിയ ശേഷം പ്രായമായ അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് അമ്മയേയും വിവാഹ മോചിതയായ സഹോദരിയേയും ഉപേക്ഷിച്ചത്. ഭൂമി കൈവശപ്പെടുത്തിയ ശേഷം മകൻ വീട്ടിൽ കയറ്റാതായതോടെ താൽക്കാലിക ഷെഡിലാണ് ഇവർ കഴിയുന്നത്. അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം ആർഡിഒ കമ്മീഷനിൽ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]