
കോട്ടയം മുണ്ടക്കയം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാൻഡ് ജംഗ്ഷനില്‍ പ്രതിഷേധജ്വാല തെളിച്ചു; പ്രതിഷേധം വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെയും , സർക്കാരിന്റെയും അനാസ്ഥതയ്ക്കെതിരെ
കോട്ടയം : പോലീസിന്റെയും പ്രോസിക്യൂഷന്റെയും അനാസ്ഥമൂലം വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാൻഡ് ജംഗ്ഷനില്‍ പ്രതിഷേധജ്വാല തെളിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകൻ ജോണ്‍ ആയല്ലൂര്മാലില് കൊളുത്തിയ ജ്വാല മറ്റുള്ളവര്‍ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി, ബി. ജയചന്ദ്രൻ, ബോബി കെ. മാത്യു, ജിനീഷ് മുഹമ്മദ്, ടി.ടി. സാബു, കെ.എൻ.സുദര്ശനൻ, കെ.ജി. ഹരിദാസ്, ഷൈനി വിജയൻ, റെമിൻ രാജൻ, അച്ചു ഷാജി, റോസമ്മ ജോണ്‍, ഷീബ ദിഫയൻ, സിനിമോള്‍ തടത്തില്‍, ജാൻസി തൊട്ടിപ്പാട്ട്, ആൻസിഅഗസ്റ്റിൻ എന്നിവര്‍ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]