പ്രകൃതിദുരന്തങ്ങളിൽ വീടും സ്വത്തും നഷ്ടമാകുന്നവർ അനേകമുണ്ട്. ഒരു ജന്മമെടുത്ത് കെട്ടിപ്പൊക്കിയ പലതും ഒറ്റനിമിഷം കൊണ്ട് തകർന്നു തരിപ്പണമാകുന്ന കാഴ്ചയും പ്രകൃതിദുരന്തങ്ങളുടെ ഫലമാണ്.
മണ്ണിടിച്ചിലിലും മരം കടപുഴകി വീണുമൊക്കെ ഉണ്ടാക്കുന്ന ദുരന്തങ്ങളുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
മരം വീണതിന്റെ ഫലമായി നിമിഷനേരം കൊണ്ട് വീട് ചീട്ടുകൊട്ടാരം പോലെ തകർന്നു വീണ കാഴ്ചയാണ് വീഡിയോയിൽ കാണാനാവുന്നത്. ആദ്യം കാണുന്നത് ഒരു സിസിടിവി ദൃശ്യമാണ്. അതിൽ വീടിനകത്ത് ഒരു സ്ത്രീ ഇരിക്കുന്നതും കാണാം.
മരം വീഴുന്നതും വീട് അനങ്ങുന്നതും ശ്രദ്ധയിൽ പെട്ടതോടെ സ്ത്രീ അവിടെ നിന്നും പരിഭ്രാന്തിയോടെ എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പിന്നെ കാണുന്നത് ഒരു സ്ത്രീ മരം വീണതിന്റെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്നതാണ്. അതിൽ, വീട് തകർന്നിരിക്കുന്നത് കാണാം.
വലിയ നാശം തന്നെയുണ്ടായി എന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. അത് മാത്രമല്ല, പുറത്ത് നിർത്തിയിട്ടിരുന്ന കാറിനും മരം വീണതിന്റെ ഭാഗമായി കേടുപാടുകൾ സംഭവിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
കൂറ്റൻമരമാണ് വീടിന് മുകളിൽ പതിച്ചിരിക്കുന്നത്. ഒരു കൂറ്റൻമരം കടപുഴകി വീണു കിടക്കുന്നതും വീഡിയോയിൽ യുവതി വ്യക്തമായി കാണിച്ചു തരുന്നുണ്ട്. View this post on Instagram A post shared by UNILAD (@unilad) ‘ഒഫീഷ്യലായി നിങ്ങൾക്കിതിനെ ഇനി ട്രീ ഹൗസ് എന്ന് വിളിക്കാം’ എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ അനേകം പേർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടു. നടുക്കമുണ്ടാക്കുന്ന രംഗം എന്നേ ഇതിനെ പറയാനാവൂ.
ആളപായമില്ല എന്നത് തികച്ചും ഭാഗ്യമായി തന്നെ കരുതണം. അത്രയും തകർച്ചയാണ് മരം വീണ് വീടിനും കാറിനുമുണ്ടായിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]