
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം ഫൈറ്റ് ക്ലബ്ബ്. താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനി ജി സ്ക്വാഡിന്റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ എത്തിയത്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്. ഇപ്പോഴിതാ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നത് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
നിര്‍മ്മാതാക്കളായ റീല്‍ ഗുഡ് ഫിലിംസ് അറിയിക്കുന്ന കണക്ക് പ്രകാരം ചിത്രം വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 5.75 കോടിയാണ്. വലിയ താരമൂല്യമില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കഴിഞ്ഞ വാരത്തിലെ റിലീസുകളില്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഈ ചിത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നു.
വിജയ് കുമാറിനൊപ്പം കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്കുമാർ, അബ്ബാസ് എ റഹ്മത്ത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ആദിത്യ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, ചിത്രസംയോജനം പി കൃപകരൻ, കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് രംഗനാഥ് രവി. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
Last Updated Dec 19, 2023, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]