ഗവര്‍ണറുടെ താല്പര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്: ആ പദവിക്കാണ് പൊലീസ് സുരക്ഷ നല്‍കുന്നതെന്ന് മുഖ്യമന്ത്രി. സ്വന്തം ലേഖിക. തിരുവനന്തപുരം: ഗവര്‍ണറുടെ താല്പര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നതെന്നും ആ പദവിക്കാണ് പൊലീസ് സുരക്ഷ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കും.
ആ പ്രോട്ടോകോളുകള്‍ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കി.
അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവര്‍ണര്‍ക്ക് മനസിലായല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചാൻസിലര്‍ എന്ന നിലയില്‍ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവര്‍ക്കുണ്ട്.
അവരുടെ മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയപ്പോള്‍ അവര്‍ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]