
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദൽഹി- മമത ബാനർജിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് ആം ആദ്മി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും. ഖാർഗയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഖാർഗെ നിഷേധിച്ചു എന്നാണ് വിവരം. ഇൻഡ്യ മുന്നണിയുടെ നിർണായക യോഗമാണ് ദൽഹിയിൽ നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് ഇൻഡ്യ മുന്നണി യോഗം ചേരുന്നത്.