
റിലീസിന് ഒരുങ്ങുന്ന വമ്പൻ സിനിമകളിൽ ഒന്നാണ് സലാർ. തെന്നിന്ത്യ ഒട്ടാകെ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും എത്തുന്നു എന്നത് മലയാളികളിലും ആവേശമാണ്. സലാറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ക്രിസ്മസ് ആഘോഷമാക്കാൻ ഒരുങ്ങുന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹസൻ, ജഗപതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവിധ തെന്നിന്ത്യൻ സിനിമാ വെബ്സൈറ്റുകളുടെ റിപ്പോർട്ട് പ്രകാരമുള്ള ഇവരുടെ പ്രതിഫല കണക്കുകള്‍ ഇങ്ങനെയാണ്.
പ്രഭാസിന് 100 കോടിയോ ?
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ വൻ താരമൂല്യം സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുമുതൽ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങൾക്കും വൻ പ്രതിഫലം ആണ് താരം വാങ്ങിക്കുന്നത്. സലാറിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രഭാസ് വാങ്ങുക്കുന്നത് 100 കോടിക്ക് മുകളിൽ ആണ്. കൂടാതെ സിനിമയുടെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ പത്ത് ശതമാനവും നടനാണെന്ന് റിപ്പോർട്ടുണ്ട്. അതായത് 100 കോടി സലാര്‍ നേടുകയാണ് പത്ത് കോടി പ്രഭാസിനാകും ലഭിക്കുക.
ശ്രുതി ഹാസന് എത്ര ?
സലാറിൽ ശ്രുതി ഹസൻ ആണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പ്രഭാസുമായി ശ്രുതി സ്ക്രീൻ പങ്കിടുന്നത് എന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ടുകൾ പ്രകാരം എട്ട് കോടിയാണ് ശ്രുതി സലാറിന് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.
പൃഥ്വിരാജിന് കോടികൾ..!
പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ തെലുങ്ക് പടം ആണ് സലാർ. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് അദ്ദേഹം. വളരെ ശക്തമായൊരു വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാല് കോടിയാണ് താരത്തിന്റെ പ്രതിഫലം. എന്നാൽ ഇക്കാര്യത്തിൽ സമ്മിശ്ര റിപ്പോർട്ടുകൾ ആണുള്ളത്. അഞ്ച് കോടി മുതൽ ആറ് കോടി വരെ ആണ് പൃഥ്വിയുടെ പ്രതിഫലമെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജഗപതി ബാബുവിന് നാല് കോടിയാണ് പ്രതിഫലം.
സലാറിനെ കുറിച്ച്
കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഇടയിലും വൻ പേര് ലഭിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും പ്രശാന്ത് ആണ്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സൗഹൃദത്തിന്റെ കൂടി കഥയാണ് പറയുന്നത്.
സലാർ റിലീസ് തിയതി
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സലാർ ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. 2022 ഏപ്രിൽ 14ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങൾ ഇത് നീണ്ടുപോയി. ഒടുവിൽ 2023 സെപ്റ്റംബർ 28ന് സലാർ തിയറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ട് വന്നിരുന്നു. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]