

പൊലീസുകാരുടെ ആരോഗ്യമാണ് നമുക്ക് പ്രധാനം; കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, നീതി ലാബും, ജില്ലാ പോലീസും ചേർന്ന് പൊലീസുകാർക്കായി കോട്ടയത്ത് നടത്തുന്ന ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖിക.
കോട്ടയം:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും,നീതി ലാബും, ജില്ലാ പോലീസും ചേർന്ന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക പാക്കേജിലൂടെ നടപ്പിലാക്കുന്ന ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്രോഗ്രാം ഇന്നു രാവിലെ 11 മണിക്ക് പോലീസ് ക്ലബ് ഹാളിൽ വെച്ച് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.
വിശ്രമരഹിതമായി രാപ്പകൽ ജോലി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പലപ്പോഴും കഴിയാതെ വരുന്നു. ഇത് പലതരം മാനസിക സമ്മർദ്ദങ്ങൾക്കും, ഗുരുതര രോഗങ്ങളിലേക്കും വഴി വെക്കുകയും, മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ വേണ്ടിയാണ് കോട്ടയം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആയി “ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് “എന്ന പ്രോഗ്രാം തുടങ്ങിയത്. 1900 രൂപയുടെ ഒരു പാക്കേജിൽ 45 ഓളം ടെസ്റ്റുകൾ ആണ് ഇതിൽ നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കായി നീതി ലാബ് 400 രൂപയ്ക്കാണ് ഈ 45 ടെസ്റ്റുകളും ചെയ്തു നൽകുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താതെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തി ഉദ്യോഗസ്ഥരുടെ ബ്ലഡ് സാമ്പിളുകൾ ശേഖരിച്ച ശേഷം ടെസ്റ്റുകൾ നടത്തുകയും തുടർന്ന് ഉദ്യോഗസ്ഥർക്ക് വാട്സ്ആപ്പ് മുഖേന റിസൾട്ട് അയച്ചു നൽകുന്നതാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ടെസ്റ്റുകൾ നടത്തി ഈ പദ്ധതി പൂർത്തീകരിക്കുവാനും, ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ സമ്മർദം കുറയ്ക്കുവാൻ വേണ്ടി മറ്റു പദ്ധതികൾ ആവിഷ്കരിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നും,ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് തുടരുമെന്നും കോട്ടയം എ എസ് പി വി. സുഗതൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]