മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി മാറ്റി. നവംബർ 27-ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിൻ്റെ പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി വ്യക്തമാക്കി.
ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്.
വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മമ്മൂട്ടി ചിത്രം വെള്ളിത്തിരയിൽ എത്തുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്ലർ നൽകിയത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ‘കളങ്കാവലി’ലേത് എന്നാണ് വിലയിരുത്തൽ. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകൻ്റെ പ്രകടനവും ഏറെ ശ്രദ്ധ നേടുമെന്ന് ട്രെയ്ലർ ഉറപ്പുനൽകുന്നു.
മമ്മൂട്ടിയെ ഒരു ഷോട്ടിൽ മാത്രം അവതരിപ്പിച്ച്, കഥാപാത്രത്തെക്കുറിച്ച് ആകാംഷ ജനിപ്പിക്കുന്ന ശൈലിയാണ് ട്രെയ്ലറിൽ സ്വീകരിച്ചിരിക്കുന്നത്. ഫൈസൽ അലിയുടെ ഛായാഗ്രഹണവും മുജീബ് മജീദിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളാകും.
ചിത്രത്തിലെ ‘നിലാ കായും’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എന്ന ഹിറ്റ് ചിത്രത്തിന് കഥയൊരുക്കിയ ജിതിൻ കെ ജോസിൻ്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘കളങ്കാവൽ’.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാ ലോകം ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസറും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.
സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ഫൈനൽ മിക്സ്: എം.ആർ.
രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, ഗാനരചന: വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ: എസ്. സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ: ഡിക്സൻ പി.
ജോ, വിഎഫ്എക്സ്: വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്: നിദാദ്, ടൈറ്റിൽ ഡിസൈൻ: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

