
കൽപ്പറ്റ: വയനാട് മുട്ടിലിലെ ഡബ്ലുഒ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വിലയിരുത്തി.
വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ കുഴൽക്കിണർ വെള്ളത്തിൽ ജൂലൈ മാസം ശേഖരിച്ച സാമ്പിളിൽ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
നവംബർ 25 നു ശേഷം സ്കൂൾ തുറന്നാൽ മതി എന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന് നിർദ്ദേശിച്ചിരിക്കുന്നത്. : എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പ്രതിരോധം കർശനമാക്കി ആരോഗ്യവകുപ്പ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]